തിരുവനന്തപുരത്ത് ഇടറോഡുകളില്‍ പോലും ബാരിക്കേഡുകള്‍; എറണാകുളത്ത് ജനസഞ്ചാരം നിയന്ത്രിക്കാന്‍ എന്‍ട്രി/എക്സിറ്റ് പോയിന്റുകള്‍; മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സത്യവാങ്മൂലത്തിനൊപ്പം റേഷന്‍ കാര്‍ഡ് കരുതണം; മേഖല തിരിച്ച് തൃശ്ശൂരും അടച്ചുപൂട്ടി; ട്രിപ്പ്ള്‍ ലോക്ക് ഡൗണില്‍ നിശ്ചലമായി നാട്
സ്വന്തം ലേഖകന്‍ കോട്ടയം: എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറങ്ങി. നാലു ജില്ലകളിലാകും ട്രിപ്പിള്‍ ലോക്ഡൗണ്‍ എങ്കിലും കേരളത്തെ നിശ്ചലമാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകും. പലചരക്ക്, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കള്‍, മൃഗങ്ങളുടെ തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി ചെയ്യുന്ന കടകള്‍ ഉച്ചക്ക് രണ്ട് മണിക്ക് അടയ്ക്കണം. എറണാകുളത്ത് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. കൂടുതല്‍ കോവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് […]