അഹങ്കാരത്തിന് കയ്യും കാലും വച്ച മജിസ്‌ട്രേറ്റിനെ ഹൈക്കോടതി സ്ഥലം മാറ്റി; നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിന്റേത് മര്യാദകെട്ട പെരുമാറ്റം തന്നെ..!; സ്ഥലം മാറ്റിയെങ്കിലും തല്ക്കാലം വീട്ടിലിരിക്കുക തന്നെ വേണം; ഒരിടത്തും ചുമതലയില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് ടെയ്‌റ റോസ് മേരിയുടെ മര്യാദകെട്ട പെരുമാറ്റത്തിന് മറുപടി നല്‍കി ഹൈക്കോടതി. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോട് കാരണമില്ലാതെ തട്ടിക്കയറിയ ഇവരെ സ്ഥലം മാറ്റിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റിയെങ്കിലും പുതിയ സ്ഥലത്തെ ചുമതല ഇവര്‍ക്ക് നല്‍കിയിട്ടില്ല. തല്ക്കാലം വീട്ടിലിരിക്കുക തന്നെ വേണം. മജിസ്‌ട്രേറ്റ് മറ്റൊരു ഫോണ്‍ ചെയ്യുന്നതിനിടെ ഇവരെ പോലീസുകാരന്‍ വിളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. നിങ്ങളുടെ ആരെങ്കിലും ചത്തോ..? എന്ന ചോദ്യത്തോടെയാണ് ടെയ്റ പൊലീസുകാരനോട് തട്ടിക്കയറിയത്. കാണാതായ ആള്‍ തിരികെ വന്നു എന്ന വിവരം […]