കേരളത്തിലെ ടൂറിസ്‌റ്റ് ബസുകളെ തേടി തെന്നിന്ത്യയിലെ ബ്ളേഡ് പലിശക്കാർ;നഷ്ടക്കണക്കുകളുടെ ഓവർ ലോഡുമായി ഇഴഞ്ഞുനീങ്ങുന്ന ടൂറിസ്റ്റ് ബസ് മേഖലയെ പൊളിച്ചടുക്കാൻ രൊക്കം പണവുമായാണ് വട്ടിപ്പലിശക്കാർ വട്ടമിട്ട് പറക്കുന്നത്.
നഷ്ടക്കണക്കുകളുടെ ഓവർ ലോഡുമായി ഇഴഞ്ഞുനീങ്ങുന്ന ടൂറിസ്റ്റ് ബസ് മേഖലയെ പൊളിച്ചടുക്കാൻ രൊക്കം പണവുമായി അന്യസംസ്ഥാന വട്ടിപ്പലിശക്കാർ. കൊവിഡിനെ തുടർന്നുള്ള ബാദ്ധ്യതകൾ മൂലം സംസ്ഥാനത്ത് മൂവായിരത്തോളം ബസുകളാണ് വിറ്റൊഴിവാക്കിയത്. ഇതിലേറെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വാങ്ങിയത്. പല വാഹനങ്ങളും പൊളിച്ചുവിറ്റു. ഓട്ടം കുറയുകയും തിരിച്ചടവുകൾ ഇരട്ടിക്കുകയും ചെയ്തതോടെയാണ് കിട്ടുന്ന വിലയ്ക്ക് വിൽക്കാൻ ഉടമകൾ നിർബന്ധിതരായത്. സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ നാട്ടിലാരും തയ്യാറാകുന്നില്ലെന്നാണ് ബസുടമകളുടെ പരാതി. തിരിച്ചടവ് വൈകുമോയെന്ന ആശങ്ക മൂലം വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ വൈമുഖ്യം കാട്ടുന്ന സാഹചര്യവുമുണ്ട്. അടവ് മുടങ്ങിയാൽ വാഹനം […]