ദേശീയ പാതകളിലെ ടോള്‍പ്ലാസകളില്‍ സമ്പൂര്‍ണ്ണ ഫാസ് ടാഗ് സംവിധാനം വരുന്നു; ഫാസ് ടാഗില്ലാതെ ഹൈവേയില്‍ പ്രവേശിച്ചാല്‍ ടോള്‍തുകയുടെ ഇരട്ടി പിഴയൊടുക്കണം; വാഹന ഉടമകള്‍ ആശങ്കയില്‍; ഫാസ് ടാഗ്- അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍ കോട്ടയം: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ സമ്പൂര്‍ണ ഫാസ് ടാഗ് സംവിധാനം നിലവില്‍ വരുന്നു. ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനം അഥവാ വാഹനങ്ങളില്‍ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‌സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ് ടാഗ്. നിലവില്‍ എന്‍എച്ച്എഐയുടെ 615-ഓളം ടോള്‍ പ്ലാസകളും കൂടാതെ 100 ദേശീയ ടോള്‍ പ്ലാസകളും ടോള്‍ ശേഖരണത്തിനായി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോള്‍ ടോള്‍ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി […]