ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യപ്രതി ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു; തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും ഇയാൾ പ്രതി ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെന്നാണ് കേസ്. ടൈറ്റാനിയം ഓഫീസിൽ ഉദ്യോ​ഗാർത്ഥികളെയെത്തിച്ച് ഇന്റർവ്യൂവും നടത്തിയിരുന്നു. തട്ടിപ്പ് പുറത്തായതോടെ ശശികുമാരൻ തമ്പി ഒളിവിൽ പോവുകയായിരുന്നു. ശശികുമാരന്‍ തമ്പിയുടെ അടുത്താണ് മറ്റു പ്രതികള്‍ […]