കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിത്തെറിച്ചു; സംഭവിച്ചത് സ്‌ഫോടനത്തിന് സമാനമായ ദുരന്തം; യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത് കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകം; ടൈറ്റനിലെ 5 യാത്രക്കാരും കൊല്ലപ്പെട്ടെന്ന് കമ്പനി; മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്‌കരം..!! ടൈറ്റാനിക്കിന് പിന്നാലെ ദുരന്തമായി ‘ടൈറ്റനും’
സ്വന്തം ലേഖകൻ ബോസ്റ്റൺ : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കമ്പിനി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്‌മിറല്‍ അറിയിച്ചു. പേടകത്തിന്റെ അവശിഷ്ടങ്ങൾകണ്ടെത്തി. പേടകത്തിന്റെ മുൻഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. സമ്മർദത്തിൽ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ടൈറ്റനിന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു. ദുബായിലെ […]