‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിൽ തുഷാർ വെള്ളാപ്പള്ളി; ടിആർഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം; ഗുരുതര ആരോപണവുമായി കെ ചന്ദ്രശേഖർ റാവു.
തെലങ്കാനയില്‍ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമല’യ്ക്കു പിന്നില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചു. ഇതിനായി ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും ചന്ദ്രശേഖർ റാവു ആരോപിച്ചു. ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും ചന്ദ്രശേഖർ റാവു പുറത്തുവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളി. ഏജന്റുമാര്‍ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ടിആർഎസ് എംഎൽഎ രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാൻ ബിജെപി ശ്രമം നടത്തിയതായി ആരോപണം […]