തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം..! 3 പേർക്ക് പരിക്ക്..!
സ്വന്തം ലേഖകൻ തൃശ്ശൂർ : തൃശ്ശൂരിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഷൊർണൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപത്ത് വെച്ച് നിയന്ത്രണം നഷ്ടമായ ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ യാത്രക്കാരായ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.