play-sharp-fill

ലോട്ടറി വില കൂട്ടാതെ വഴിയില്ല, അല്ലെങ്കിൽ സമ്മാനത്തുക കുറയ്‌ക്കേണ്ടി വരും : തോമസ് ഐസക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ജിഎസ്ടി വർധിപ്പിച്ച സാഹചര്യത്തിൽ ലോട്ടറി വില വർധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി വില കൂട്ടാതെ വേറെ വഴിയില്ല. വില കൂട്ടിയില്ലെങ്കിൽ സമ്മാനത്തുക കുറയ്‌ക്കേണ്ട സാഹചര്യം വരും. നേരിയ രീതിയിൽ മാത്രമേ വില വർധിപ്പിക്കൂവെന്നും ധനമന്ത്രി അറിയിച്ചു. അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്. വലിയ സാമ്പത്തിക ഞെരുക്കത്തിൻറെ കാലത്താണ് ഈ ബജറ്റ്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വിഹിതത്തിൽ 15,000 കോടി രൂപ കുറവാണ് ഇക്കുറി ലഭിച്ചത്. […]