play-sharp-fill

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി പൊലീസ് പിടിയില്‍ ; പ്രതിയുടെ ഒളിത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത് 2000 റബര്‍ ഷീറ്റുകള്‍, 100 ലിറ്റര്‍ ഡീസലുമടക്കം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍

സ്വന്തം ലേഖകന്‍ കാട്ടാക്കട: കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ പൊലീസ് പിടിയില്‍. ഒളിത്താവളത്തില്‍ നിന്നുമാണ് ഇയാളെ ഷാഡോ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസമായി ഇയാള്‍ക്ക് വേണ്ടി റൂറല്‍ ഷാഡോ പൊലീസ് നിരീക്ഷണം നടത്തി വരികെയായിരുന്നു. ഇതിനിടെയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഉണ്ണിയെ ഓടിച്ചിട്ട് പൊലീസ് പിടികൂടിയത്. ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചിരുന്നത്. ഉണ്ണിയുടെ ഒളിത്താവളത്തില്‍ നിന്നും ടാബ്, നാണയത്തുട്ടുകള്‍, മൊബൈല്‍, 2000 റബര്‍ ഷീറ്റുകള്‍, കാര്‍ സ്റ്റീരിയോ, […]