തിരുവല്ല താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി.അസ്ഥി വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച ശേഷം കാൽ ഉപ്പുവെള്ളത്തിൽ മുക്കിവെക്കാൻ നിർദ്ദേശിച്ചു എന്നാണ് പരാതി.
തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും പരാതി. കാലിന് വേദനയുമായി ചെന്ന രോഗിയെ അസ്ഥി വിഭാഗം ഡോക്ടര്‍ ശരിയായ രീതിയില്‍ ചികിത്സിച്ചില്ല എന്നാണ് പരാതി. എക്‌സറേയും ഒ പി ചീട്ടും ഡോക്ടര്‍ വലിച്ചെറിഞ്ഞെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ കാലിന് ഒടിവുള്ളതായി കണ്ടെത്തിയിരുന്നു. രോഗിയെ നിലവില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ഈ മാസം പതിനൊന്നാം തീയതിയാണ് തിരുവല്ല സ്വദേശിനിയായ സ്ത്രീ ആശുപത്രിയില്‍ കാലിന് വേദനയുമായി ഡോക്ടറെ കാണാന്‍ എത്തിയത്. വീട്ടുജോലിക്കിടെ കാലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് […]