play-sharp-fill

തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് ആചാര അനുഷ്ഠാനങ്ങൾ പാലിക്കണം: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കോവിഡ് 19 മൂലം പൊതുപരിപാടികൾ ഒഴിവാക്കാനുള്ള സർക്കാർ അഭ്യർത്ഥനമാനിച്ച് തിരുനക്കര ക്ഷേത്രത്തിലെ മതിൽ കെട്ടിനു പുറത്തുള്ള കലാപരിപാടികൾ വേണ്ടെന്നു വച്ച തീരുമാനത്തോട് ഭക്തതജനങ്ങൾ സഹകരിക്കുമെന്നും എന്നാൽ ക്ഷേത്ര മതിൽക്കകത്ത് നൂറ്റാണ്ടുകളായി നടന്നു വരുന്ന താന്ത്രിക ചടങ്ങുകൾ കൂടി ഒഴിവാക്കാനുള്ള ദേവസ്വം അധികൃതരുടെ നടപടിയെ ഭക്തജനങ്ങൾ അംഗീകരിക്കില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ് പറഞ്ഞു. ക്ഷേത്ര കൊടിമര ചുവട്ടിൽ ഉള്ള പറ വഴിപാട്, എഴുന്നള്ളിപ്പ്, ഉത്സവബലി എന്നീ ചടങ്ങുകൾ മുടക്കുന്നത് ദേശത്തിനു തന്നെ ദോഷം ചെയ്യുന്നതാണ്. […]