പട്ടാപ്പകല്‍ തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ‘അടിച്ച് മൂത്ത് മത്ത് പിടിച്ച് മദ്യക്കുപ്പിയുമായി പാമ്പ്’; സ്വകാര്യ ബസ് കണ്ടക്ടര്‍ വിദഗ്ധമായി പാമ്പിന്റെ കുപ്പി അടിച്ചുമാറ്റി; പാമ്പും പാമ്പിനെ വെല്ലുന്ന വിദ്യയുമായി വന്ന പെരുമ്പാമ്പും നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി
സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ മദ്യക്കുപ്പിയുമായി നിലത്ത് കിടന്നുറങ്ങിയ വൃദ്ധന്‍ യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി. മദ്യപിച്ച് ലക്കുകെട്ട് വന്ന വൃദ്ധന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അതിന് ശേഷം നിലത്ത് കിടന്ന് തന്നെ ഉറക്കവും തുടങ്ങി, അരികില്‍ ഒരു ലിറ്റര്‍ മദ്യവും. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഇയാളുടെ അരികിലിരുന്ന മദ്യക്കുപ്പി കാണാതാവുകയായിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് മദ്യപന്റെ കുപ്പി അടിച്ചുമാറ്റിയത്. നല്ല ഉറക്കത്തിലായിരുന്ന ഇയാള്‍ സമീപത്തിരുന്ന മദ്യക്കുപ്പി കണ്ടക്ടര്‍ മോഷ്ടിച്ചത് അറിഞ്ഞതുമില്ല. മദ്യപിച്ച് ലക്കുകെട്ട് വീഴുന്നവരെ കൊള്ളയടിക്കുന്ന സംഘങ്ങള്‍ തിരുനക്കരയിലും […]