താഴത്തങ്ങാടി ആറ്റില്‍ ഒഴുകിപ്പോയത് 20 ലക്ഷം രൂപ; ഇന്നലെ പണിതീര്‍ന്ന ബണ്ട് ഇന്ന് രാവിലെ അപ്രത്യക്ഷം; തട്ടിപ്പ് തടയണ വീണ്ടും തകര്‍ന്നിട്ടും അധികൃതര്‍ മൗനവ്രതത്തില്‍
സ്വന്തം ലേഖകന്‍ കോട്ടയം: ഇരുപത് ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച താഴത്തങ്ങാടി ബണ്ട് വീണ്ടും തകര്‍ന്നു. ഓരുവെള്ളം തടയുന്നതിനായി തിരുവാര്‍പ്പ് പഞ്ചായത്തും വാട്ടര്‍ അതോറിക്ക് വേണ്ടി ജലസേചന വകുപ്പും ചേര്‍ന്ന് കുമ്മനം കുളപ്പുരക്കടവിന് സമീപം നിര്‍മ്മിച്ച തടയണയാണ് ഒറ്റരാത്രി കൊണ്ട് തകര്‍ന്നത്. വര്‍ഷം തോറും ഇത്തരത്തില്‍ തടയണ നിര്‍മ്മിക്കാറുണ്ട്. 20 ലക്ഷം രൂപയിലധികമാണ് എല്ലാ വര്‍ഷവും ഇതിനായി ചെലവഴിക്കുന്നത്. ശക്തമായ മഴയില്‍ ബണ്ട് കവിഞ്ഞൊഴുകുന്നത് പതിവാണ്. തടയണ മഴയില്‍ നശിച്ചില്ലെങ്കില്‍ പൊട്ടിച്ച് വിട്ട് ഒഴുക്കി കളയുകയാണ് പതിവ്. എല്ലാ വര്‍ഷവും ഇരുപത് ലക്ഷം രൂപ […]