play-sharp-fill

തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വലിയ വീഴ്ചയെന്ന് റിപ്പോർട്ട്;തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് സാധ്യത,എ സി പി അന്വേഷണ റിപ്പോർട്ട് റേഞ്ച് ഡി ഐ ജിക്ക് കൈമാറി.

തലശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. തലശേരി സ്റ്റേഷൻ പോലീസ് ഓഫിസർ ഉൾപെടെയുള്ളവർക്ക് കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഇതോടെ പോലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയേറി. സംഭവ ദിവസം രാത്രി പതിനൊന്നു മണിയോടെ കസ്റ്റഡിയിലെടുത്ത പൊന്യം സ്വദേശി മുഹമ്മദ് ഷിഹാദിനെ (20) അറസ്റ്റു രേഖപ്പെടുത്താതെ വിട്ടയച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് തലശേരി എസിപി നിഥിൻ രാജ് നടത്തിയ അന്വേഷണത്തിൽ കണ്ടത്തിയിരുന്നു. കണ്ണൂർ റൂറൽ എസ്പി പിബി രാജീവിന് എഎസ്പി നൽകിയ റിപ്പോർട്ട് കണ്ണൂർ […]