ജോളിയ്ക്ക് തഹസിൽദാർ ജയശ്രീയുമായി അടുത്ത ബന്ധം ; പലതും തഹസിൽദാർ അറിഞ്ഞു തന്നെയാണ്
സ്വന്തം ലേഖിക കോഴിക്കോട്: തഹസിൽദാർ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുന്നു. തഹസിൽദാറുടെ വീട്ടിൽ ജോലി ശരിയാക്കി തന്നത് ജോളിയാണെന്നും ജോളി ഇടയ്ക്കിടെ അവിടെ വരാറുണ്ടായിരുന്നെന്നും വീട്ടുജോലിക്കാരി ലക്ഷ്മി പറയുന്നു. ജോളിക്കായി വ്യാജ വിൽപത്രം തയ്യാറാക്കാൻ ജോളിയെ സഹായിച്ച പേരിൽ അന്വേഷണം നേരിടുന്ന തഹസിൽദാറായ ജയശ്രീയുടെ വീട്ടിൽ കഴിഞ്ഞ അഞ്ചുവർഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. ഇതിനു മുമ്പ് ജോളിയുടെ വീട്ടിലും ജോലിയ്ക്ക് പോയിട്ടുണ്ട്. തഹസിൽദാറും ജോളിയും തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും തഹസിൽദാറുടെ ഗൃഹപ്രവേശന ചടങ്ങുകളിൽ ജോളി പങ്കെടുത്തിട്ടുണ്ടെന്നും ലക്ഷ്മി […]