video
play-sharp-fill

പൊലീസ് തങ്ങളെ മർദ്ദിച്ചു , ചികിത്സാ സൗകര്യങ്ങളും ഒരുക്കിയില്ല : വെളിപ്പെടുത്തലുമായി അലനും താഹയും

സ്വന്തം ലേഖകൻ കൊച്ചി: കസ്റ്റഡിയിൽ ആയിരുന്നപ്പോൾ പൊലീസ് തങ്ങളെ മർദ്ദിച്ചു. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയില്ല. വെളിപ്പെടുത്തലുമായി യുഎപിഎകേസിൽ അറസ്റ്റിലായ അലനും താഹയും രംഗത്ത്. അലൻ ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങൾ എൻഐഎ ഒരുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്ന് അലൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അലനെയും താഹ ഫൈസലിനെയും എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്.

അലനും താഹയും ഐ.എൻ.എ കസ്റ്റഡിയിൽ; ഇവരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ കൊച്ചി: യു.എ.പി.എ കേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫൈസവും എൻ.ഐ.എയുടെ കസ്റ്റഡിയിൽ. എറണാകുളം പ്രത്യേക ഐ.എൻ.എ കോടതിയുടേതാണ് ഉത്തരവ്. ഇരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കണം. എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻ.ഐ.എയുടെ ആവശ്യം. പ്രതികളെ ഫെബ്രുവരി 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.

അലൻ എസ്.എഫ്.ഐയിൽ സജീവമായിരുന്നില്ല ; എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക : പി.ജയരാജിനെതിരെ ആഞ്ഞടിച്ച് സബിത ശേഖർ

സ്വന്തം ലേഖകൻ കോഴിക്കോട്: അലൻ എസ്എഫ്‌ഐയിൽ സജീവമായിരുന്നില്ല. എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് എസ്.എഫ്.ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ അമ്മ സബിത. അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിക്കാമോ എന്ന് സബിത ഫേസ്ബുക്കിലൂടെ ചോദിച്ചു. അലന്റെ അമ്മ സബിത ശേഖറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ … താങ്കൾ ഇന്നലെ കെ.എൽ.എഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു. […]

സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടന്നവരാണ്, ആരെയാണ് ഞങ്ങൾ കൊന്നത്, എവിടെയാണ് ബോംബ് വെച്ചത്…? മുഖ്യമന്ത്രി തെളിവുമായി വരട്ടെ : വെളിപ്പെടുത്തലുമായി അലനും താഹയും

സ്വന്തം ലേഖകൻ കോഴിക്കോട് : തങ്ങൾ മാവോയിസ്റ്റുകളല്ല, സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടന്നവരാണ്. വെളിപ്പെടുത്തലുമായി പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും. എൻഐഎ കോടതിയിൽ ഹാജരാക്കാൻ കൊണ്ടപോകുമ്പോഴാണ് ഇരുവരുടെയും പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങൾ. ഞങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇരുവരും പറഞ്ഞു. സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തെണ്ടി നടന്നവരാണ്. തങ്ങൾ ആരെയാണ് കൊന്നത്, എവിടെയാണ് ബോംബ് വെച്ചത് എന്നതിന് […]

അറസ്റ്റിലായ യുവാക്കളുടെയും മാവോയിസ്റ്റുകളുടെയും കൈയിലുണ്ടായിരുന്നത് ഒരേ രേഖകൾ തന്നെയെന്ന് പൊലീസ്

  പാലക്കാട്: അട്ടപ്പാടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും കണ്ടെത്തിയ അതേ രേഖകൾ തന്നെയാണ് പന്നിയങ്കര സംഭവത്തിൽ പൊലീസ് പിടിയിലായ അലൻ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടിൽ നിന്നും കണ്ടെത്തിയതെന്ന് പൊലീസ്. മഞ്ചിക്കണ്ടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ചില ഡയറിക്കുറപ്പികളും പെൻഡ്രൈവും ലാപ്പ്‌ടോപ്പും പൊലീസ് നേരെത്തെ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ഇവയിലുള്ള രേഖകളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. പെൻഡ്രൈവിലെ ലഘുലേഖകൾ പരിശോധിച്ചപ്പോൾ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് […]