നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ.., ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് പൊറുക്കില്ല ; നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെ : തനിയ്ക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ പ്രതികരിച്ച് താരാ കല്യാൺ
സ്വന്തം ലേഖകൻ കൊച്ചി : തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ പ്രതികരിച്ച് സീരിയൽ നടി താരാ കല്യാൺ. സമൂഹമാധ്യമങ്ങളിൽ വീഡിയോയിലൂടെയാണ് താരാ കല്യാൺ രംഗത്ത് വന്നിരിക്കുന്നത്. മകളുടെ വിവാഹത്തിനിടയിൽ പകർത്തിയ വീഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയിൽ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നൽകണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു. ‘സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫേട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു […]