തായ് വേരറുത്തു; തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരമേറ്റു; അച്ഛനേക്കാള്‍ ഭൂരിപക്ഷത്തോടെ ചെപ്പോക്കില്‍ നിന്ന് ജയിച്ച് കയറിയ മകന്‍ ഉദയനിധി സ്റ്റാലില്‍ മന്ത്രിസഭയില്‍ ഇല്ല; മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരും; കമല്‍ഹാസനും ചടങ്ങിനെത്തി
സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ 19 പേര്‍ മന്ത്രിയായി മുന്‍ പരിചയമുള്ളവരാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചെന്നൈയിലെ രാജ്ഭവനില്‍ ലളിതമായാണ് ചടങ്ങ് നടന്നത്. സ്റ്റാലിനൊപ്പം 33 പേരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തി. സ്റ്റാലിന്റെ മകനും ആദ്യമായി എംഎല്‍എയുമായ ഉദയനിധിയും സ്റ്റാലിന്റെ സഹോദരന്‍ എം.കെ. അഴഗിരിയുടെ […]