വാഹന പരിശോധനയ്ക്കിടെ കണ്ടെയ്നർ ലോറിയിൽ നിന്ന് പുഴുവരിച്ച മത്സ്യങ്ങൾ കണ്ടെത്തി;നശിപ്പിക്കാതെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ച് അമരവിള എക്‌സൈസ്;അതിര്‍ത്തി വഴി വീണ്ടും ഈ മത്സ്യം കേരളത്തിലേക്ക് തന്നെ കടന്നുവരും എന്നുള്ള ആശങ്കയിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ തിരുവനന്തപുരം: തമിഴ്നാട് മുട്ടത്തുനിന്ന് ആലുവയിലേക്ക് കൊണ്ടുപോവുകയായിരുന്നു പുഴുവരിച്ച മത്സ്യം അമരവിള ചെക്ക്പോസ്റ്റിൽ പിടികൂടി. രണ്ട് കണ്ടെയ്നർ മീനാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിൽ കണ്ടൈനറിന്റെ ഡോർ തുറന്നപ്പോഴാണ് പുഴുവരിച്ച നിലയിൽ മത്സ്യങ്ങൾ കണ്ടത്. ഡ്രൈവര്‍മാരായ മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ചതാണ് മീനെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം തമിഴ്‌നാട്ടിലേക്ക് തന്നെ തിരികെ വിട്ടു. അതേസമയം പിടിച്ചെടുത്ത മീനുകൾ നശിപ്പിക്കാതെ തിരിച്ചയച്ചത് വ്യാപക പ്രതിഷേധത്തിന് […]