ദോശചുട്ട് ഖുശ്ബു; വഴിയില്‍ നിന്ന് തുണിയലക്കി കതിരവന്‍; തമിഴ് നാട്ടിലെ വോട്ടോട്ടം കൗതുകമാകുന്നു
സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ്നാട്ടിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ പ്രചാരണത്തിനിടെ ദോശ ചുട്ട് ഖുശ്ബുവിന്റെ പാചകം. നുങ്കംപാക്കത്തെ മാഡ സ്ട്രീറ്റില്‍ പ്രചാരണപരിപാടി നടത്തിക്കൊണ്ടിരിക്കെയാണു ഖുഷ്ബുവും അണികളും തട്ടുകടയില്‍ കയറിയത്. പ്രചാരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ കൂടിയായിരുന്നു അവരുടെ ശ്രമം. എന്തായാലും സംഭവത്തിനു സാമൂഹിക മാധ്യമങ്ങള്‍ വന്‍ പ്രചാരമാണു നല്‍കിയത്. തഞ്ചാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സന്തോഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തണ്ണിമത്തനുമായി എത്തി. അദ്ദേഹത്തിന്റെ ചിഹ്നമാണു തണ്ണിമത്തന്‍. ആലങ്കുളം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഹരി നാടാര്‍ നാലര കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണു പത്രിക സമര്‍പ്പിക്കാനെത്തിയത്. കഴിഞ്ഞ […]