മാർക്ക് ദാന വിവാദം ; തീരുമാനം പുനഃ പരിശോധിക്കാൻ സർക്കാർ നിർദ്ദേശം , അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്
സ്വന്തം ലേഖിക തിരുവനന്തപുരം: ബി.ടെക് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് ദാനം ചെയ്യാൻ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് കൈക്കൊണ്ട വിവാദ തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതേത്തുടർന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും.ഒരു വിഷയത്തിന് തോറ്റ വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് അധികമോഡറേഷൻ നൽകിയ തീരുമാനം റദ്ദാക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ , അക്കാദമിക് കൗൺസിലിന് വിടാം. തിങ്കളാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കുന്നതും പ്രശ്‌നത്തിൽ ഗവർണറുടെ ഇടപെടലുണ്ടാവുമെന്നതും കണക്കിലെടുത്താണ് മാർക്ക് ദാനം പുനഃപരിശോധിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. അധിക മോഡറേഷൻ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ […]