സ്വപ്‌നയും സന്ദീപും കേരളം വിടുന്നതിന് മുൻപ് കേരളത്തിൽ തങ്ങിയത് രണ്ട് മണിക്കൂറോളം ; സ്വപ്‌നയുടെ സ്വന്തം വാഹനത്തിൽ സ്വപ്‌ന അതിർത്തി കടന്നിട്ടും പിടികൂടാതെ പൊലീസ് : വാഹനം കടന്നുപോയ സമയത്ത് ചെക്‌പോസ്റ്റിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യകണ്ണികളായ സ്വപ്‌നയും സന്ദീപും കേരളം വിടുന്നതിന് മുൻപ് വാളയാറിൽ രണ്ടു മണിക്കൂറോളം തങ്ങിയെന്ന് റിപ്പോർട്ടുകൾ. ഒൻപതാം തിയതി ഉച്ചക്ക് ഒന്നര മുതൽ മൂന്നര വരെയുള്ള സമയമാണ് ഇവർ വാളയാറിൽ തങ്ങിയിരുന്നത്. സ്വപ്ന കേരളം വിട്ടത് സ്വർണം പിടികൂടി നാല് ദിവസത്തിന് ശേഷമാണ് ഉച്ചക്ക് 1.39 ന് വാളയാർ ടോൾ പ്ലാസ കടന്ന ഇവരുടെ വാഹനം ഒരു മണിക്കൂർ 48 മിനിട്ട് കഴിഞ്ഞാണ് അഞ്ചു കിലോമീറ്റർ മാത്രം ദൂരത്തുള്ള തമിഴ്‌നാട് ചെക്‌പോസ്റ്റിലെത്തിയത്. സ്വർണ്ണം പിടികൂടിയതിന് പിന്നാലെ സ്വപ്ന […]