ബാങ്കിനകത്ത് ഉലഞ്ഞാടി നിൽക്കുന്ന ഉയിര് പറിച്ചെറിഞ്ഞ ആ ഷാൾ വെറുമൊരു പ്രതീകം മാത്രമല്ല ചോദ്യമാണ് ; ഞാനും നിങ്ങളും പഠിച്ച ബാങ്കിംഗ് തത്വങ്ങൾ കാറ്റിൽ പറത്തി കരാള നൃത്തം തുടരുകയാണ് ശാഖകൾ : വൈറലായി കാനറാ ബാങ്കിലെ മുൻജീവനക്കാരിയുടെ കുറിപ്പ് വൈറൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം : കാനറാ ബാങ്ക് മാനേജറായ സ്വപ്ന എന്ന യുവതി ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്തത് ഏവരെയും ഏറെ ഞെട്ടിച്ചിരുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബാങ്കിങ് മേഖലയിലെ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളും ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാനറാ ബാങ്കിലെ മുൻജീവനക്കാരിയായ പാർവ്വതിയുടെ കുറിപ്പും ഏറെ ശ്രദ്ധേയമായി മാറിയത്. ഞാനും നിങ്ങളും പഠിച്ച ബാങ്കിംഗ് തത്വങ്ങൾ കാറ്റിൽ പറത്തി കരാള നൃത്തം തുടരുകയാണ് ശാഖകൾ എന്നാണ് പാർവതിയുടെ കുറിപ്പ്. പാർവ്വതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ‘ഇത് നടുക്കുന്ന വാർത്തയാണ് മൂന്നു വ്യാഴവട്ടത്തിലേറെ […]