സ്വദേശാഭിമാനിയുടെ ജന്മഗൃഹം വിലയ്ക്ക് വാങ്ങി പ്രസ് ക്ലബിന് നൽകിയത് ആക്ഷൻ ഹീറോ സുരേഷ് ഗോപി ; കൂടില്ലാ വീടിന്റെ നവീകരണത്തിനായി ലഭിച്ച 20 ലക്ഷത്തിൽ നിന്നും ചെലവഴിച്ചത് നാല് ലക്ഷം രൂപ മാത്രം ; പി.ആർ.ഡി വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാതെ ഫണ്ട് വിഴുങ്ങികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സ്വദേശാഭിമാനി രാമകൃഷ്ണയുടെ ജന്മഗൃഹം കടുത്ത അവഗണനിയിലാണിപ്പോൾ. ഏറെ അഭിമാനത്തോടെയും പ്രതീക്ഷയോടും കൂടി നടൻ സുരേഷ് ഗോപി സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് വിലയ്ക്ക് വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറിയ സ്വദേശാഭിമാനിയുടെ ജന്മഗൃഹമാണ് ഇപ്പോൾ ദുരവസ്ഥ നേരിടുന്നത്. സ്വദേശാഭിമാനിയുടെ ജീവിതം സിനിമയാക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ വേഷം പ്രതിഫലമില്ലാതെ ചെയ്യാമെന്ന വാഗ്ദാനവും ജന്മഗൃഹം ഏറ്റെടുക്കൽ ചടങ്ങിൽ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. സ്വദേശാഭിമാനിയുടെ ജന്മഗൃഹവും പത്തു സെന്റു സ്ഥലവുമാണ് സുരേഷ് ഗോപി പ്രസ് ക്ലബിന് വാങ്ങി നൽകിയത്. ർ […]