കട്ടിലോ, ഫാനോ ഇല്ലാതെ ജയിലിൽ നിലത്ത് പായ വിരിച്ച് ഉറങ്ങി റിയാ ചക്രവർത്തി ; സഹതടവുകാർ ആക്രമിക്കുമോ എന്ന ഭയത്തിൽ റിയയെ പാർപ്പിച്ചിരിക്കുന്നത് ഒറ്റമുറി സെല്ലിൽ ; ബോളിവുഡിന്റെ മായാലോകത്ത് ചക്രവർത്തിനിയെ പോലെ ജീവിച്ച റിയയ്ക്ക് ബാക്കുള ജയിലിൽ നരകജീവിതം
സ്വന്തം ലേഖകൻ മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ നടുക്കിയ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയാ ചക്രവർത്തിക്ക് ജയിലിൽ നരക ജീവിതം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് റിയാ ചക്രവർത്തിയെ കസ്റ്റഡിയിലെടുത്തത്. കാശിന്റെ പുറത്ത് സുഖലോലുപതയിൽ എ.സി മുറിയിൽ ആഡംബര കട്ടിലിൽ കിടന്നുറങ്ങിയിരുന്ന റിയ ഇപ്പോൾ നിലത്ത് പായ വിരിച്ച് കൊതുക് കടിയും കൊണ്ടാണ് ജയിൽ മുറിയിൽ ഉറങ്ങുന്നത്. മുംബൈ ബൈക്കുള ജയിലിൽ റിയയ്ക്കായി അനുവദിച്ചിരിക്കുന്ന മുറിയിൽ കിടക്കാൻ കട്ടിലോ കാറ്റിനായി ഫാനോ ഇല്ല. […]