video
play-sharp-fill

ശസ്ത്രക്രിയയിലൂടെ 4.42 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി;ശസ്ത്രക്രിയ ലോക റെക്കോഡ്

സ്വന്തം ലേഖകൻ അടൂർ:താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്‌കോപ്പി) 4.420 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കംചെയ്തു. 2022 ഡിസംബര്‍ 29-നാണ് അത്യപൂര്‍വ ശസ്ത്രക്രിയ ലൈഫ്‌ ലൈന്‍ ആശുപത്രിയില്‍ നടന്നത്‌. 45 വയസുള്ള പത്തനംതിട്ട ജില്ലക്കാരിയായ ഷാന്റി ജോസഫ്‌ ആയിരുന്നു ശസ്ത്രക്രിയക്ക് വിധേയയായത്. മൂത്രതടസ്സത്തെ തുടര്‍ന്നാണ് അവര്‍ ചികിത്സ തേടിയത്. പരിശോധനക്ക് ശേഷം രോഗിയുടെ വയറ്റില്‍ ഒന്‍പതു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്‍റെ വലിപ്പത്തില്‍ ഫിബ്രോയ്ഡ് ഗര്‍ഭപാത്രം (Fibroid Uterus) കണ്ടെത്തിയത്.സാധാരണ ഗര്‍ഭപാത്രത്തിന്‍റെ വലിപ്പം 60-70 ഗ്രാം മാത്രമാണ്. അടൂര്‍ ലൈഫ്‌ ലൈന്‍ ആശുപത്രിയിലെ ഡോ.സിറിയക്‌ പാപ്പച്ചന്‍ ആറു […]

വർഷങ്ങളായി വിട്ടുമാറാതെ നിന്ന ന്യൂമോണിയ ; പരിശോധനയിൽ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് മീൻതല

  സ്വന്തം ലേഖകൻ കൊച്ചി : വർഷങ്ങളായി വിട്ടുമാറാതെ ന്യുമോണിയ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കന്റെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് മീൻതല . വിട്ടുമാറാതെ നിൽക്കുന്ന ന്യുമോണിയയിൽ നട്ടം തിരിഞ്ഞാണ് ഖത്തറിൽ നിന്ന് 52വയസ്സുകാരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ പരശോധനയിലാണ് മീൻതല കണ്ടെത്തിയത്. തുടർന്ന് ശ്വാസകോശത്തിൽ നിന്ന് മീൻതല പുറത്തെടുക്കുകയായിരുന്നു. വർഷങ്ങളോളം മീൻതല ശ്വാസകോശത്തിൽ കിടന്നതാണ് ഇടയ്ക്കിടെ ന്യുമോണിയ ബാധയ്ക്ക് കാരണമായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ടിങ്കു ജോസഫ് പറഞ്ഞു. രോഗബാധിതനായി ഖത്തറിലെ നിരവധി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിലും […]

വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിപൊട്ടി തലയോട്ടിയിലേക്ക് വെടിയുണ്ട തുളച്ച് കയറി ; പുറത്തെടുത്തത് മൂന്ന് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി വായിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. മൂന്ന് മണിക്കൂർ നീണ്ട അതി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട് പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അതി സങ്കീർണമായത ശസ്ത്രക്രിയ നടന്നത്. വർക്കല സ്വദേശിയായ 36 കാരനെയാണ് വെടിയുണ്ട തലയോട്ടിയിൽ തറച്ച നിലയിൽ ആശുപത്രിയിലെത്തിച്ചത്. എയർഗൺ തുടച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ ഡോ.ഷർമ്മദിന്റെ നേത്യത്വത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് യുവാവിന്റെ […]