‘കാവൽക്കാരൻ കള്ളൻ’ പരാമർശം : ഇനിയുള്ള കാര്യങ്ങളിൽ സൂക്ഷിക്കണം ; രാഹുലിന് വിടുതൽ നൽകിയെങ്കിലും താക്കീതുമായി സുപ്രീംകോടതി
സ്വന്തം ലേഖിക ന്യൂഡൽഹി: റാഫേൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വയനാട് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, കെ.എസ് കൗൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് തള്ളിയത്. രാഹുൽ നിരുപാധികം മാപ്പ് പറഞ്ഞത് മൂലമാണ് കോടതി ഈ തീരുമാനത്തിൽ എത്തിയത്. രാഹുലിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായും കോടതി അറിയിച്ചു. ഇനി ഇ വിഷയത്തിൽ രാഹുലിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ല. റാഫേൽ വിവാദത്തിൽ ‘കാവൽക്കാരൻ കള്ളനാണ്’ എന്നുള്ള തന്റെ പരാമർശത്തെ […]