play-sharp-fill

കുടുംബസുഹൃത്തിന്റെ വിവാഹത്തില്‍ വച്ച് ആദ്യമായി കണ്ടുമുട്ടി, വീണ്ടും കാണുന്നത് പ്രശാന്തിന്റെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ ; പ്രശാന്തുമായുള്ള പ്രണയം കൊലപാതകത്തില്‍ കലാശിച്ചത് ഒരു കുഞ്ഞിനെ വേണമെന്ന സുചിത്രയുടെ ആവശ്യം : കൊല്ലത്തെ ബ്യൂട്ടിഷന്‍ സുചിത്ര പിള്ളയുടെ കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ കൊല്ലം: ജോലിസ്ഥലത്ത് നിന്നും പാലക്കാട്ടെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാണാതാവുകയും പിന്നീട് കഴിഞ്ഞ ദിവസം മൃതദേഹം കുഴിച്ചുമൂടിയ നിലയിലല്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുന്നു. സുചിത്രയുടെ രണ്ട് വിവാഹവും പരാജയമായിരുന്നു. കുടുംബസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ജീവിതം മോഹിച്ച സുചിത്രപിള്ളയ്ക്ക് ഒടുവില്‍ കാമുകന്റെ കൈ കൊണ്ടുതന്നെ അന്ത്യം. സ്വന്തം കാമുകനില്‍ നിന്നും ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന മോഹമാണ് മുഖത്തല നടുവിലക്കര ശ്രീ വിഹാറില്‍ വിജയലക്ഷ്മിയുടെ മകള്‍ സുചിത്ര പിള്ളയെ മരണത്തിലേയ്ക്ക് കൊണ്ടു ചെന്ന് എത്തിച്ചത്. രണ്ട് വിവാഹ ബന്ധങ്ങളും പരാജയമായതോടെ അഞ്ചുവര്‍ഷത്തോളം ഏകയായി കഴിഞ്ഞ സുചിത്ര […]