മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;സംഭവം ആലപ്പുഴയിൽ ; ഇരുവരുടെയും സംസ്കാരം ഇന്ന്

സ്വന്തം ലേഖകൻ ആലപ്പുഴ: മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54),യാണ് മരിച്ചത്. ഇവരുടെ മകന്‍ നിധിന്‍ (32) ബുധനാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇയാൾ മത്സ്യത്തോഴിലാളിയാണ്. പിന്നാലെ കുഴഞ്ഞു വീണ ഇന്ദുലേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. അതേസമയം പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർഗോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ ആണ് മരിച്ചത്. […]

തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’..! ചുവരിൽ കുറിപ്പ് എഴുതിയശേഷം ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍..! ഞെട്ടലിൽ സഹപ്രവർത്തകർ; മരിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അർഥത്തിലും’ എന്ന് ചുവരിൽ എഴുതിവെച്ചിട്ടുണ്ട്. മഷിയിൽ കൈ മുക്കി ചുവരിൽ പതിച്ചതായും കണ്ടെത്തി. ഇന്നലെ രാത്രി 11.30 വരെ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയില്‍ വ്യാപൃതനായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി. ഗണേശ്‌കുമാര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും. ഇന്നലെ ഉച്ചയ്ക്ക് നാറാണംതോട്ടില്‍ ബസ് […]

ആലുപറാത്തയെ ചൊല്ലി വഴക്ക്; നടിയും ഗായികയുമായ രുചിസ്മിതയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി;മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഭുവനേശ്വർ: ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു ഒഡിഷയിലെ ബന്ധുവിൻ്റെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌‍മോർട്ടത്തിനായി അയച്ചു. ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി തർക്കമുണ്ടായതായി മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കാവുകയും പിന്നാലെ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മകൾ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ് ആരോപിച്ചു. […]

പെൺസുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് ഹോട്ടലിലെത്തി..! ഇതിനിടെ ഇരുവരും തമ്മിൽ വഴക്ക്..! ശൗചാലയത്തിൽ പോയി മടങ്ങിയെത്തിയ പെൺകുട്ടി കാണുന്നത് മുറിയിൽ തൂങ്ങി നിൽക്കുന്ന യുവാവിനെ..! കൊലപാതകമെന്ന് യുവാവിന്റെ വീട്ടുകാർ; ആത്മഹത്യയെന്ന് പോലീസ്

സ്വന്തം ലേഖകൻ ഭുവനേശ്വർ: പെൺസുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്കെത്തിയ യുവാവ് ഒയോ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ഒഡീഷയിലെ നിയാലി സ്വദേശിയും കോൺട്രാക്ടറുമായ ദുർഗ പ്രസാദ് മിശ്ര(28)യെയാണ് ഭുവനേശ്വർ മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് ദുർഗപ്രസാദും ഇയാളുടെ പെൺസുഹൃത്തും കമിതാക്കളായ മറ്റുരണ്ട് സുഹൃത്തുക്കളും ഹോട്ടലിൽ മുറിയെടുത്തത്. രണ്ടുമുറികളാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. പുലർച്ചെ 1.30-ഓടെയാണ് പെൺകുട്ടി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെൺസുഹൃത്തിന്റെ വസ്ത്രം ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ പെൺകുട്ടി തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിവരമറിയിക്കുകയും ഇവർ ആംബുലൻസിൽ യുവാവിനെ എയിംസ് ആശുപത്രിയിൽ […]

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂത്തകുട്ടിയുമായാണ് കിണറ്റിൽ ചാടിയത്

സ്വന്തം ലേഖകൻ തൊടുപുഴ: ഇളയ കുട്ടി മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി(38), മകൻ ബെൻടോം (7) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് ലീജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ മകൻ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. നവജാതശിശു മരിച്ചതിൽ ലിജി കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു. ഇന്നലെ ആയിരുന്നു ഇളയ കുഞ്ഞിൻറെ സംസ്കാര ചടങ്ങുകൾ. ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജിയും […]

പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിലെത്തി തൂങ്ങിയ നിലയിൽ; മരിച്ചത് റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുറ്റെക്കാട് പീസ് നെറ്റില്‍ കെ.പി.ഉണ്ണി (57) ആണ് ആത്മഹത്യ ചെയ്തത്. റിട്ട.പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ച ഉണ്ണി. എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, റിട്ട.എസ്‌ഐ ആയ ഉണ്ണിയെ 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. […]

തൃശ്ശൂരില്‍ കൂട്ടാത്മഹത്യ; ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിലെ കാറളത്ത് കൂട്ടാത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. മോഹനനും ആദര്‍ശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ് റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല. വീടിനോട് ചേ‍ര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. ആദര്‍ശ് കാറളം സ്കൂളിലെ വി എച്ച്‌ […]

‘ക്ഷേത്രം ഭാരവാഹികൾ ജീവിക്കാൻ അനുവദിക്കുന്നില്ല’…! പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കി ; പോലീസിനെതിരെയും ആരോപണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ജീവനൊടുക്കി.ആക്കുളം തുറവിയ്ക്കൽ ശിവശക്തി നഗർ ശിവകൃപയിൽ എസ്. വിജയകുമാരി (46) യെയാണ് ശനിയാഴ്ച വീടിന്റെ സൺഷേഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളൂർ പുലയനാർ കോട്ടയിൽ ക്ഷേത്രം ഭാരവാഹികൾ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ പോലീസ് ഇൻസ്പെക്ടർക്ക് ശബ്ദ സന്ദേശമയച്ചത്. അതിർത്തി തർക്കത്തിന്റെ പേരിൽ ക്ഷേത്രം പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയിരുന്നു. കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും ജീവനോടുക്കാൻ കാരണമായെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ […]

കൊല്ലം കോര്‍പറേഷന്‍ ഡ്രൈവര്‍ ബിജുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; മരണകാരണം പലിശക്ക് പണം നല്‍കുന്ന ഉദ്യോഗസ്ഥരുടെ മാനസിക പീഡനം

സ്വന്തം ലേഖകൻ കൊല്ലം : കൊല്ലം കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്ന കടയ്ക്കോട് വി ബിജു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നുവെന്നും ഇവരുടെ മാനസിക പീഡനം മൂലം ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം റൂറല്‍ എസ്പിക്ക് ബിജുവിന്റെ കുടുംബം പരാതി നല്‍കി. കൊല്ലം കോര്‍പ്പറേഷനില്‍ വന്‍ ബ്ലേഡ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് കോര്‍പ്പറേഷനിലെ ഡ്രൈവറായിരുന്ന ബിജുവിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഏഴ് ജീവനക്കാരുടെ പേരും ബിജു […]

മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച വ്യക്തി; ആറു മാസമായി ശമ്പളമില്ല ; ബിജുമോന്റെ ആത്മഹത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ; എങ്ങുമെത്താതെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം

സ്വന്തം ലേഖകൻ കൊല്ലം : ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തനാപുരത്ത് ജീവനൊടുക്കിയത് മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച വ്യക്തി. പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്. ബിജുമോനാണ് ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്തത്. ശമ്പളം ലഭിക്കാത്തതുമൂലം സംസ്ഥാനത്തെ 1714 പ്രേരകുമാര്‍ പ്രതിസന്ധിയിൽ ആയിരുന്നു. ശമ്പളത്തിനായി സാക്ഷരതാ പ്രേരക് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 80 ദിവസം പിന്നിടുമ്ബോഴാണ് ബിജുമോൻ ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹം. ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരക് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ […]