ഹർത്താൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ആക്രമണം ; കെ.എസ്.ആർ.ടി.സി മിന്നൽ ബസിന് നേരെ കല്ലേറ്

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതരേ വിവിധ സംഘടനകൾ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ പലയിടത്തും ആക്രമണം. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലേറും ഉണ്ടായി. ആലുവ കുട്ടമശ്ശേരിയിൽ കെഎസ്ആർടി മിന്നൽ ബസിന് നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന മിന്നൽ ബസിന് നേരെയാണ് ഹർത്താൽ തുടങ്ങുന്നതിന് മുമ്പ്് പുലർച്ചെ 3.50 യോടെ കല്ലെറിഞ്ഞത്. വഴിയിലരികിൽ നിന്ന ഒരാൾ കല്ലെറിയുകയായിരുന്നുവെന്നും , ഹർത്താൽ തുടങ്ങുന്നതിനും മുമ്ബ് പുലർച്ചെ 3.50 തോടെയാണ് സംഭവമുണ്ടായതെന്നും ബസ് ഡ്രൈവർ […]

ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം ; യുവാക്കൾക്ക് ഒരുവർഷം കഠിന തടവ്

  സ്വന്തം ലേഖിക കണ്ണൂർ : ഓടുന്ന ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ മൂന്ന് യുവാക്കൾക്ക് ഒരു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു .കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാടായി സി.എസ്.ഐ. ചർച്ചിനടുത്ത സുലൈമാൻ ഹാജി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പാടിക്കൽ സി.എച്ച്.അൽഅമീൻ (23), ഏഴോം പുല്ലാഞ്ഞിയിട നെരുവമ്പ്രത്തെ ചിറക്കൽ ഹൗസിൽ സി.ഷാഹിദ് (23), പഴയങ്ങാടി കോഴിബസാറിലെ താഴത്തും കണ്ടിയിൽ ടി.കെ.ഷഫീഖ് (24) എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രുഗ്മ എസ്.നായർ ശിക്ഷിച്ചത്. 2015 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത് […]