ശിൽപം പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി ; ശേഷം മിനുക്കുപണികൾ മാത്രം ബാക്കിയുണ്ടായിരുന്ന പ്രതിമ എറിഞ്ഞുടച്ചു : നടൻ ഭരത് മുരളിയുടെ പ്രതിമ നശിപ്പിച്ചവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ കൊച്ചി: നടൻ ഭരത് മുരളിയുടെ കളിമൺ ശിൽപം പൂർത്തിയാക്കാൻ പറ്റില്ലെന്ന് ഭീഷണി.ശേഷം മിനിക്കുപണികൾ മാത്രം ബാക്കി നിൽക്കെ ശിൽപം എറിഞ്ഞുടച്ചു. സംഗീത നാടക അക്കാദമിക്ക് കൈമാറാനായി വിൽസൺ പൂക്കായി നിർമ്മിക്കുന്ന പ്രതിമയാണ് തകർത്തത്. എരുരിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ കളിമൺശിൽപമാണ് സാമൂഹ്യവിരുദ്ധർ തകർത്തു കളഞ്ഞത്. ശിൽപിയുടെ പരാതിയിൽ എരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഞ്ച് മാസത്തോളം നീണ്ട അധ്വാനത്തിനൊടുവിൽ 90 ശതമാനം ജോലികളും പൂർത്തിയായ ശിൽപം സാമൂഹ്യവിരുദ്ധർ ഉയരത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. പ്രതിമയുടെ കണ്ണുകളും മുക്കും ചെവിയുമെല്ലാം വികൃതമാക്കി. തലയുടെ […]