പൗരത്വ ഭേദഗതി നിയമം ; സൂട്ട് ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൂട്ട് ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയിരിക്കുന്നത്. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ ഹർജിയിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വൻ വിമർശനമാണ് സംസ്ഥാന സർക്കാർ ഉന്നയിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ […]