പഴയ ഓട്ടം തുള്ളല്‍ പുതിയ കുപ്പിയില്‍ ,ഇത് സ്റ്റാഡ് അപ് കോമഡിയുടെ കാലം
സ്വന്തം ലേഖകൻ മാവേലിക്കര : ഓട്ടം തുള്ളല്‍ എന്ന കലാരൂപം എക്കാലത്തും വേറിട്ട് നിന്നത് അവതരണത്തിന്റെ പുതുമകോണ്ടാണ് .നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയായിരുന്നു ഓട്ടം തുള്ളലില്‍ ചെയ്തിരുന്നത്. മനുഷ്യനെന്ന സമൂഹ ജീവി കാലത്തിനൊപ്പം മാറിയപ്പോള്‍ ഓട്ടം തുള്ളലും മിമിക്രീ, മോണോ ആക്ട് അടക്കമുള്ള മറ്റ് ഹാസ്യ കലകളും അരങ്ങൊഴിഞ്ഞു. കലോല്‍സവങ്ങളിലും സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോകളായും മാത്രമായി ഹാസ്യവും ഹാസ്യ കലാകാരന്മാരും തലയ്ക്കപ്പെടുമ്പോള്‍ പണ്ട് വേദികളിലും ,ഉല്‍സവ […]