video
play-sharp-fill

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു; വേര്‍പാടിന്റെ ദുഃഖം മറക്കാന്‍ ജോലിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു; മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിഭാരവും സമ്മര്‍ദ്ദത്തിലാക്കി; ആരെയും കുറ്റപ്പെടുത്താതെ ജോലിയില്‍ ശോഭിക്കാനായില്ലെന്ന് മാത്രം ആത്മഹത്യാ കുറിപ്പില്‍ എഴുതി; അച്ഛനും അമ്മയും ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചപ്പോള്‍ അനാഥരായത് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സ്വപ്നയുടെ വേര്‍പാടില്‍ തളര്‍ന്ന് ബന്ധുക്കളും നാട്ടുകാരും. എന്തിനാണ് സ്വപ്ന ജീവനൊടുക്കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തില്‍ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയിലായിരുന്നു താമസം. ഇടയ്ക്ക് അമ്മയെത്തി കുട്ടിരിക്കും. ഭര്‍ത്താവിന്റെ വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. പക്ഷേ, ക്രമേണ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദവുമാണ് ആത്മഹത്യക്ക് കാരണമെന്ന്് ബന്ധുക്കളും […]