രാത്രി ഭക്ഷണം കഴിഞ്ഞ് ഡ്യൂട്ടിക്ക് കയറി; ക്ഷീണം അനുഭവപ്പെട്ട ഉടൻ വാർഡിലെ കസേരയിൽ ഇരുന്നു; പാലക്കാട്ട് സ്റ്റാഫ് നഴ്സിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം ; ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് ഡോക്ടർമാർ
സ്വന്തം ലേഖകൻ പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പൊടുന്നനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭർത്താവ് : ഷിബു, മക്കൾ : ആൽബിൻ (10), മെൽബിൻ (8).