play-sharp-fill

സംസ്ഥാനത്ത് ഇനി പരീക്ഷാ ചൂട് : നാളെ മുതൽ എസ്.എസ്.എൽ.സി – പ്ലസ്.ടു പരീക്ഷകൾക്ക് തുടക്കം ; പരീക്ഷയെഴുതുന്നത് ഒൻപത് ലക്ഷത്തോളം വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ കേരളം ഇനി പരീക്ഷാ ചൂടിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കൻഡറി, പരീക്ഷകൾക്ക് നാളെ മുതൽ തുടക്കമാകും. വ്യാഴാഴ്ച മുതൽ ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ ചൂടിലേക്ക് കടക്കുന്നത്. ഇത്തവണ സംസ്ഥാനത്തെ 2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 4,21,977 പേർ സ്‌കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒൻപത് കേന്ദ്രങ്ങളിലായി 573ഉം ഒപ്പം ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 627 വിദ്യാർത്ഥികളും പരീക്ഷയെഴുതും. 2004 […]