play-sharp-fill

മഠത്തിൽ നിന്ന് പുറത്താക്കിയത് റദ്ദാക്കണം ; വത്തിക്കാന് കത്ത് അയച്ച് സിസ്റ്റർ ലൂസി കളപ്പുര

  സ്വന്തം ലേഖിക വയനാട്: മഠത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു. പഴഞ്ചൻ വ്യവസ്ഥകളും കടുംപിടുത്തങ്ങളും ഒഴിവാക്കി സഭ കാലത്തിനനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചുവെന്നും, ഭൂമി കുംഭകോണങ്ങളിലും ബലാൽസംഗകേസുകളിലും സഭാ അധികൃതർ പ്രതികളാകുന്നത് കേരളത്തിൽ സഭയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമേൽപിക്കുന്നെന്നും അപ്പീലിൽ പറയുന്നു. സഭാചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടികാട്ടി ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ നൽകിയ അപ്പീൽ വത്തിക്കാനിലെ പൗരസ്ത്യ തിരു […]