വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചു; മകളെ മഠാധികാരികൾ മാനസികമായി പീഡിപ്പിച്ചതായി പരാതി ; സിസ്റ്റർ ദീപയുടെ കുടുംബം ബിഷപ്പ് ഹൗസിന് മുന്നിൽ സമരത്തിൽ
സ്വന്തം ലേഖിക കൽപ്പറ്റ: വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം ആരോപിച്ചു.കന്യാസ്ത്രി ഇപ്പോൾ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് കുടുംബം വ്യക്തമാക്കി. മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിന്റെ മകൾ സിസ്റ്റർ ദീപ ജോസഫാണ് മാനസികനില നില തെറ്റി തനിച്ചു കഴിയുന്നത്. വിദേശത്ത് കഴിയുന്ന മകൾക്ക് അടിയന്തര സഹായം നൽകണമെന്നും തിരികെ നാട്ടിലെത്തിക്കാൻ സഭ ഇടപെടണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി രൂപതാ ആസ്ഥാനത്ത് കുടുംബം സമരം നടത്തുകയാണ്. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്നാണ് കുടുംബത്തിന്റെ […]