നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ആധികാരിക വിജയം! അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ കറക്കി വീഴ്ത്തിയത്.
സ്വന്തം ലേഖകൻ നാഗ്പുർ : രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ സ്‌പിൻ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ നാണംകെട്ട് ഓസിസ്.ഓസ്ട്രേലിയയെ ഇന്നിങ്സിനും 132 റണ്‍സിനും തറപറ്റിച്ച് ഇന്ത്യ. സ്പിന്നര്‍മാരുടെ പറുദീസയായി മാറിയ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ രണ്ടാമിന്നിങ്സ് വെറും 91 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്കോര്‍ ഓസ്ട്രേലിയ 177, 91, ഇന്ത്യ 400. ജയത്തോടെ ഇന്ത്യ നാലുമല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1–0ന് മുന്നിലെത്തി.