നിരത്തുകളിലെ അനാവശ്യ ഹോണടി : ബസ്- ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ അറുപത് ശതമാനത്തിനും കേൾവിക്കുറവുണ്ടെന്ന് പഠനങ്ങൾ ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : റോഡുകളിൽ അനാവശ്യമായി ഹോണടിച്ച് ശബ്ദശല്യം സൃഷ്ടിക്കുന്ന ഡ്രൈവ്രമാർ ഇന്ന് പതിവ് കാഴചയായി മാറിയിട്ടുണ്ട്. അനാവശ്യ ഹോണടി ബസ്-ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ അറുപത് ശതമാനത്തിനും കേൾവിക്കുറവുണ്ടെന്ന് പഠനങ്ങൾ. ഇത്തരക്കാർക്ക് എതിരെ കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ്. അനവാശ്യ ഹോണടി കാരണം കൂടുതൽ സമയവും നിരത്തിൽ ചെലവഴിക്കുന്ന ബസ് ഓട്ടോ ഡ്രൈവർമാരിൽ അറുപതു ശതമാനത്തിനും കേൾവിത്തകരാറുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്. നിരത്തുകളിലെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് ഐ.എം.എ നടത്തിയ പഠനത്തിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് മോട്ടോർവാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് […]