വിവാഹാലോചന നിരസിച്ചതിന് കൊല; സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന്‌ ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും; വിധി പറഞ്ഞത് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന്‌ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു കോടതി. അഞ്ചുലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക സൂര്യഗായത്രിയുടെ അ്ച്‌ഛനമ്മമാർക്ക്‌ നൽകണം. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതി കുറ്റക്കാരനാണെന്ന് വ്യാഴാഴ്‌ച്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത് 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു 33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. […]