പതിനാലാമത്തെ വയസ്സില്‍ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍; പരാതി നല്‍കി അഞ്ച് വർഷമായിട്ടും നടപടിയില്ലെന്ന ആരോപണവുമായി നിയമ വിദ്യാര്‍ഥിനി : പോൺ സൈറ്റുകളിൽ പ്രചരിപ്പിച്ചത് സംവിധായകനും നിര്‍മാതാവിനും ചിത്രത്തിന്റെ എഡിറ്റർക്കും മാത്രം ലഭ്യമായിരുന്ന സിനിമയിലെ രം​ഗങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: പതിനാലാം വയസിൽ താൻ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങൾ പോൺസൈറ്റുകളിലുൾപ്പെടെ എത്തിച്ചവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് നടിയും വിദ്യാർഥിനിയുമായ സോന എം എബ്രഹാം. താൻ അഭിനയിച്ച ഫോർ സെയിൽ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ പോൺസൈറ്റുകളിലുൾപ്പെടെ പ്രചരിപ്പിച്ചവർക്കെതിരെ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകി അഞ്ച് വർഷമായിട്ടും നടപടിയുണ്ടായില്ലെന്ന് സോന പറയുന്നു.   മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റെഫ്യൂസ് ദ അബ്യൂസ് എന്ന ക്യാമ്പെയിൻറെ ഭാഗമായിട്ടാണ് വെളിപ്പെടുത്തലുമായി സോനയും രംഗത്ത് എത്തിയിരിക്കുന്നത്.   സോനയുടെ […]