മദ്യലഹരിയില്‍ മകന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി
സ്വന്തം ലേഖകൻ തിരുവനന്തപുരം :ചിറയിന്‍കീഴ് മദ്യലഹരിയില്‍ മകന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. പരിഭ്രാന്തനായ മകന് ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് പൂച്ചെടിവിളയില്‍ ജനനി(60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് വിഷ്ണു(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം നടന്നത്. വിഷ്ണു മദ്യപിച്ച് വീട്ടിലെത്തി പ്രശ്നം സ്ൃഷ്ടിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിെച്ചത്തിയ വിഷ്ണു അമ്മയോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ ജനനി അടക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് അത്മഹത്യാ ഭീക്ഷണി മുഴക്കി. മദ്യലഹരിയിലായിരുന്ന വിഷ്ണു സമീപത്ത് ഇരുന്ന തീപ്പട്ടി […]