സ്‌നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങളുണ്ട്, അതിന് വീഡിയോകോളും സ്‌കൈപ്പും ഉണ്ടായിട്ട് കാര്യമില്ല : നഷ്ടമായ പെണ്ണിരുത്തങ്ങളെ കുറിച്ച് സിത്താരയുടെ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക് ഡൗണിലേക്ക് നീങ്ങിയപ്പോൾ നഷ്ടമായി പോയ പെൺഇരുത്തങ്ങളെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ രസകരമായ കുറിപ്പ് പങ്കുവെച്ച് ഗായിക സിതാര. ഇഷ്ടമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ ഉണ്ടാകുന്ന ചില നിമിഷങ്ങളുണ്ട്. അതിന് സൂമും വീഡിയോകോളു, സ്‌കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല. അതങ്ങനെ ഇരുന്നും, ചിരിച്ചും, തമ്മിലടികൂടിയും, കെട്ടിമറിഞ്ഞും ഒേെയ നടക്കൂ, സിത്താര പറയുന്നു. സിത്താരയുടെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം സ്‌നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങൾ ഉണ്ട്. ചിരികൾ, കരച്ചിലുകൾ, പരിഭവങ്ങൾ, […]