play-sharp-fill

കൊലയാളികളായ പുരോഹിതനും കന്യാസ്ത്രീയ്ക്കും ഔദ്യോഗിക വേഷത്തില്‍ തുടരാന്‍ അര്‍ഹതയില്ല; സഭാസ്വത്ത് കേസ് നടത്താനുള്ളതല്ല; വിശ്വാസികളുടെ ശബ്ദമായി കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന വിധിയില്‍ വിശ്വാസികളുടെ ശബ്ദമായി മാറുകയാണ് കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്. അഭയയുടെ കൊലയാളികളെ പുറത്താക്കുക, സഭാസ്വത്ത് പ്രസ്തുത കേസ് നടത്തിപ്പിനായി ദുരുപയോഗം ചെയ്യാതിരിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിനായാണ് കോട്ടയം അതിരൂപതാ ആസ്ഥാനത്തിന് മുന്നില്‍ കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് യോഗം ചേര്‍ന്നത്. കോട്ടയം അതിരൂപതാ മേധാവികള്‍ രാജ്യനിയമങ്ങളെ വെല്ലുവിളിക്കുകയാണ്. കൊലാളികളെ ഔദ്യോഗിക വേഷത്തില്‍ തുടരാന്‍ അനുവദിക്കുന്നത് വിശ്വാസികളോടുള്ള അനാദരവാണ്. ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സഭ അതിന് എതിരായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സി. […]

‘കൊലപാതകത്തിന് മുന്‍പ് സിസ്റ്റര്‍ അഭയ ബലാല്‍ത്സംഗത്തിന് ഇരയായിരുന്നു, മകളുടെ മാനം ചോദ്യം ചെയ്യപ്പെടുന്നത് കുടുംബത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു; ഒരു ദിവസം തോമസ് കോട്ടൂരുമായി ദീര്‍ഘമായി ഫോണില്‍ സംസാരിച്ചു..’ മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന് പറച്ചില്‍

സ്വന്തം ലേഖകന്‍ കോട്ടയം: 28 വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചുവെങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും കൂട്ടിച്ചേര്‍ക്കാത്ത കണ്ണികളും അഭയക്കേസില്‍ ഇനിയും ബാക്കിയാണ്. അത്തരത്തില്‍ ഒന്നാണ് 12 വര്‍ഷം മുന്‍പ് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ പുറത്ത് കൊണ്ടുവന്ന വാര്‍ത്ത. കൊലപ്പെടുത്തുന്നതിന് മുന്‍പ് സിസ്റ്റര്‍ അഭയ ബലാല്‍ത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കേസ് വീണ്ടും സജീവമായത്. സ്വാധീനം ഉളള ആള്‍ക്കാര്‍ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു. ആ വാര്‍ത്ത നിറവേറ്റിയത് […]

മന്ത്രി ഇ.പി ജയരാജന്‍ നുണകളുടെ രാജാവ്; സിഡ്‌കോ എംഡി സ്ത്രീ പീഡനക്കേസില്‍ പ്രതി; ആശാ ലോറന്‍സ്

സ്വന്തം ലേഖകന്‍ കൊച്ചി: അഭയാക്കേസില്‍ വിധി വന്നതിന് പിന്നാലെ സിഡ്‌കോ എംടിയ്ക്കും മന്ത്രി ഇ.പി ജയരാജനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആശാ ലോറന്‍സ്. അഭയയ്ക്ക് നീതി ലഭിച്ചു. എന്നാല്‍ മറ്റൊരു പീഡകന്‍ സ്വന്തം പദവിയില്‍ തുടരുന്നു. പരാതിക്കാരിയാണ് പുറത്ത്. ആശയുടെ കുറിപ്പ് വായിക്കാം: നമസ്‌ക്കാരം അഭയക്ക് നീതി ലഭിച്ചു ഒരു കള്ളന്റെ നന്‍മയില്‍ ഇനി മേല്‍കോടതികള്‍ കറിയിറങ്ങും പ്രതികളും അവര്‍ക്ക് അകമ്പടി സേവിക്കുന്നവരും, യാതൊരു മനസാക്ഷി കുത്തുമില്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ കേസ് അറിഞ്ഞതായി നടിച്ചില്ല. എങ്ങിനെ നടിക്കും വോട്ടല്ലോ നമുക്ക് വല്ലത് ഏത് കിണറ് […]

ഒരു ബിഷപ്പ് 13 ക്രിമിനല്‍ കേസില്‍ പ്രതി; മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസില്‍ പ്രതി; ഒരു വൈദികന്‍ കന്യാസ്ത്രീയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍; മറ്റൊരു വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പോക്‌സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു; സഭകളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം: ഉറച്ച ശബ്ദമായി ഫാ. അഗസ്റ്റിന്‍ വട്ടോളി

സ്വന്തം ലേഖകന്‍ കോട്ടയം: അഭയ കേസില്‍ അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. ‘സഭ, സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട് നില്‍ക്കുകയാണ്. അടയ്ക്കാ രാജു ആത്മീയ മനുഷ്യനാണ്. ആത്മീയത നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിലല്ല നിലനില്‍ക്കുന്നത്. അദ്ദേഹമെന്തുകൊണ്ട് കള്ളനായി? കള്ളന്‍ എന്ന വാക്ക് പറയുമ്പോള്‍ വല്ലാത്ത വേദനയുണ്ട്. ജനിച്ചപ്പോള്‍ തന്നെ കള്ളനായി ജീവിക്കണമെന്ന് ആഗ്രഹിച്ച് വളര്‍ന്നൊരാളല്ല. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഈ സമൂഹത്തിനാണ്. കടുത്ത ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടുമായിരിക്കണം ആ മനുഷ്യന്‍ കള്ളനായത്. വ്യഭിചാരത്തിന് പിടിക്കപ്പെട്ട പെണ്‍കുട്ടിയോട് […]

കന്യാസ്ത്രീയുടെ വഴിവിട്ട ബന്ധം വിനയായി; ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫിയുടെ സ്വന്തം ‘തോമസ്‌കുട്ടി’; ഹൈമനോ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി കന്യചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ച സെഫിയും, ലിംഗാഗ്രത്തില്‍ കാന്‍സര്‍ എന്ന് വാദിച്ച ഫാ. തോമസ് കോട്ടൂരും അവസാന വട്ടവും രക്ഷപെടാൻ ശ്രമം നടത്തി;എല്ലാം മുകളിലിരുന്നവൻ കണ്ടു

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ നിര്‍ണ്ണായക തെളിവായത് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം. ‘തോമസ് കുട്ടി’യെന്നാണ് ഫാ.തോമസിനെ സെഫി വിളിച്ചിരുന്നത്. ഈ വഴിവിട്ട ബന്ധം തെളിയിക്കാന്‍ കാരണമായത് അടയ്ക്കാ രാജുവിന്റെ സാന്നിധ്യമാണ്. അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം […]

ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം ശിക്ഷ; സിസ്റ്റര്‍ അഭയയ്ക്ക് വൈകിവന്ന നീതി

സ്വന്തം ലേഖകന്‍ തിരുവന്തപുരം: കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. സി.ബി.ഐ പ്രത്യേക കോടതി ഉച്ചയ്ക്ക് 12നാണ് ശിക്ഷ വിധിച്ചത്‌. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302,201,449 എന്നീ വകുപ്പുകളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്ന കുറ്റം തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ […]

കിണറ്റിൽ വീണ് മരിച്ചത് ഒരു ഡസനോളം കന്യാസ്ത്രീകൾ; മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളോ? തൂങ്ങി മരണമില്ല, വിഷം കഴിച്ച് മരണമില്ല; കിണറ്റില്‍ വീണ് മരിക്കുന്നത് കന്യാസ്ത്രീകള്‍ മാത്രം; വൈദികര്‍ കിണറ്റില്‍ വീണ് മരിക്കുന്നതേയില്ല..! കിണറുകൾ മൂടി കുഴൽ കിണർ കുത്തണം! സിസ്റ്റര്‍ അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട് സുവിശേഷം പറഞ്ഞ് നടന്ന മാന്യന്മാര്‍ ഇനി അകത്തേക്ക്

ഏ കെ ശ്രീകുമാര്‍ കോട്ടയം: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളാകുന്നോ..? സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളെല്ലാം കന്യാസ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള കൊലനിലങ്ങളായി മാറുകയാണ്. എന്നാല്‍, കന്യാസ്ത്രീ മഠങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീ പോലും വിഷം കഴിച്ചോ, കൈയുടെ ഞരമ്പ് മുറിച്ചോ, കെട്ടിത്തൂങ്ങിയോ മരിക്കുന്നില്ല. ഇവരെല്ലാം മരിക്കുന്നതിനും ജീവനൊടുക്കുന്നതിനുമായി തിരഞ്ഞെടുക്കുന്നത് കിണറുകളാണ് എന്നതാണ് ഏറെ ചിന്തിപ്പിക്കുന്നത്…! പക്ഷേ, ഇതില്ലെല്ലാം വിരോധാഭാസമായി തോന്നുന്നത് സംസ്ഥാനത്ത് ഒരിടത്തു പോലും പോക്സോ കേസിലടക്കം ആരോപണങ്ങള്‍ നേരിടുന്ന ഒരു വൈദികന്‍ പോലും കിണറ്റില്‍ വീണു മരിച്ചില്ലെന്നതുമായി കൂട്ടി വായിക്കുമ്പോഴാണ്. സംസ്ഥാനത്തെ […]

ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ കോട്ടയത്ത് നിന്നെത്തിയത് 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും; സിസ്റ്റര്‍ സെഫിയെ സമാധാനിപ്പിക്കാന്‍ 15 ഓളം കന്യാസ്ത്രീകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: അഭയക്കൊലക്കേസില്‍ അനുകൂല വിധി വരുമെന്ന് കരുതി ആഹ്ലാദം പങ്കിടാന്‍ എത്തിയവര്‍ ഒടുവില്‍ വിധി കേട്ട് പ്രതികളെ സമാധാനിപ്പിച്ചു. 15 ഓളം കന്യാസ്ത്രീകള്‍ സ്റ്റെഫിക് പിന്‍തുണയര്‍പ്പിച്ച് കോടതിയില്‍ എത്തി. അവര്‍ സ്റ്റെഫിയെ സമാധാനിപ്പിക്കുന്നതിനിടെ സെഫി വിങ്ങിപ്പൊട്ടി. ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും കോട്ടയത്ത് നിന്ന് എത്തിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടു പ്രതികളെയും തിരുവനന്തപുരത്തെ സി ബി ഐ കോടതി കുറ്റക്കാരെന്ന് […]

അഭയ മരിച്ച ശേഷം മോഷ്ടിക്കാന്‍ പോയിട്ടില്ല; ജനലിന് അടുത്ത് എത്തിയപ്പോള്‍ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോകുന്നത് കണ്ടു; ക്രൈം ബ്രാഞ്ച് എസ്.പി സാമുവല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും സത്യത്തിനൊപ്പം നിന്ന കള്ളന്‍; അടയ്ക്കാ രാജുവാണ് അഭയക്കേസിലെ യഥാര്‍ത്ഥ താരം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സിസ്റ്റര്‍ അഭയയുടെ കൊലക്കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവല്‍ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയതാണ് അഭയക്കൊലക്കേസില്‍ നിര്‍ണ്ണായകമാണ്. അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ.പ്രത്യേക കോടതി കണ്ടെത്തുന്നത് അടയ്ക്കാ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ‘ഞാന്‍ മോഷ്ടിക്കാന്‍ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് […]

ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്; സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: അഭയക്കേസില്‍ നീതികിട്ടിയതില്‍ സന്തോഷമെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. കേസ് തെളിയില്ലെന്ന് നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്. നീതിക്ക് വേണ്ടി സഭയ്ക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു. സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തോമസ് […]