വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തിലും സംഗീതത്തിലും ഇനി വെളിച്ചം നിറയും ; വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരികെ ലഭിക്കുമെന്ന് മാതാപിതാക്കൾ : ചികിത്സ പുരോഗമിക്കുന്നത് അമേരിക്കയിൽ

സ്വന്തം ലേഖകൻ കോട്ടയം : മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ പരിമിതിയെ വകഞ്ഞുമാറ്റി സംഗീതത്തിൽ മുന്നേറുന്നത്. ഇനിമുതൽ സംഗീതത്തിൽ മാത്രമല്ല വിജയലക്ഷ്മിയുടെ ജീവിതത്തിലും വെളിച്ചം നിറയും. വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടും എന്നാണ് പുറത്തെത്തുന്ന വിവരം. ഒവിജയലക്ഷ്മി തന്നെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.വിജയലക്ഷ്മിക്ക് കാഴ്ച തിരികെ കിട്ടാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലാണ് ചികിത്സ പുരോഗമിക്കുന്നത്.. കാഴ്ച തിരികെ കിട്ടുമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കൾ വീഡിയോയിൽ വ്യക്തമാക്കുന്നു. ഞരമ്പിന്റെ പ്രശ്‌നമാണ്. ഗുളിക കഴിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ഈ ഗുളിക കഴിക്കുമ്പോൾ മാറ്റം […]