പെറ്റമ്മയ്ക്കരികിൽ നിന്നും വൈദേഹിയേയും ശിവനന്ദനെയും അച്ഛൻ കൊണ്ടുപോയത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ ;ഉടുപ്പ് വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയ മൂവരെയും നേരം പുലർന്നിട്ടും കാണാതായതോടെ അന്വേഷിച്ചിറങ്ങിയ രൂകേഷിന്റെ സഹോദരൻ കണ്ടത് ജീവനറ്റ ചേട്ടന്റെയും കുരുന്നുകളുടെയും ശരീരം :നിഷ്‌കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളുടെ വേർപാടിൽ ഉരുകി മടിക്കുന്ന് ഗ്രാമം
സ്വന്തം ലേഖകൻ ചെറുവത്തൂർ: പിറന്നാൾ ആഘോഷം ആഘോഷം കഴിഞ്ഞ് പുത്തൻ ഉടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പെറ്റമ്മയുടെ അടുക്കൽ നിന്നും രൂകേഷ് മക്കളെ കൂട്ടിക്കൊണ്ടുപോകുന്നത്. കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാലിലെ മാതാവിന്റെയടുക്കൽ നിന്നും ചെറുവത്തൂർ മടിക്കുന്നിലെ വീടിലേക്ക് അച്ഛന്റെ ഓട്ടോറിക്ഷയിൽ പോയപ്പോൾ പത്തു വയസുകാരി വൈദേഹിയും ആറു വയസുകാരൻ ശിവനന്ദും ഒരുപക്ഷെ അറിഞ്ഞു കാണില്ല ഇത് തങ്ങളുടെ അവസാനത്തെ യാത്രയായിരിക്കുമെന്ന്. രൂകേഷിന്റെ ഭാര്യ സബിയയേയുടെയും ദാമ്പത്യ ബന്ധത്തിലെ താളപ്പിഴകൾക്ക് ഇരയാക്കപ്പെട്ടത് നിഷ്‌കളങ്കരായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ്. രണ്ട് മക്കളെ കൊലപ്പെട്ട നിലയിലും അച്ഛനെ തൂങ്ങി മരിച്ച നിലയിലും കണ്ട […]