ജോസഫേ.. കുട്ടിക്ക് പാടാനും അറിയാം..!! അഭിനയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് നടൻ ഷൈൻ ടോം ചാക്കോ; ‘പതിമൂന്നാം രാത്രി’യിൽ ഗായകനായി ഷൈൻ
സ്വന്തം ലേഖകൻ അഭിനയത്തോടൊപ്പം അഭിപ്രായപ്രകടനങ്ങൾകൊണ്ടു കൂടി ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. വരുംവരായ്കകളുമൊന്നും നോക്കാതെ തന്‍റേതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന നടനാണ് ഷൈൻ. അത് പലപ്പോഴും വിവാദങ്ങൾക്കും വഴി വെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ അഭിനയത്തിന് പുറമെ താനൊരു മികച്ച ഗായകനാണെന്നും തെളിയിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ‘പതിമൂന്നാം രാത്രി’ എന്ന സിനിമയിലൂടെയാണ് ഷൈൻ ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കൊച്ചി സോംഗ് ആണ് ഷൈൻ പാടിയിരിക്കുന്നത്. രാജു ജോർജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. […]