ഷെഫീക്കിന്റെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്, അത് പൊലീസ് മർദ്ദനത്തിൽ സംഭവിച്ചത് ; തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്
സ്വന്തം ലേഖകൻ കോട്ടയം: തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ പിതാവ് രംഗത്ത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് മരിച്ചത്. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്നതിനിടെയിലാണ് മരണം സംഭവിച്ചത്. ‘ഷെഫീക്കിന്റെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്. ഇത് പൊലീസ് മർദനത്തിൽ സംഭവിച്ചതാണ്, മർദനമാണ് മരണകാരണം’ ഷെഫീക്കിന്റെ പിതാവ് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ അബോധാവസ്ഥയിലാണ് കോട്ടയം മെഡിക്കൽ കോളജിൽ ഷെഫീക്കിനെ പ്രവേശിപ്പിച്ചത്. […]